അന്താരാഷ്ട്ര മീലാദ് സമ്മേളനം: ദേശീയ ക്യാമ്പയിൻ പുരോഗമിക്കുന്നു

അന്താരാഷ്ട്ര മീലാദ് സമ്മേളനം ദേശീയതല പ്രചാരണം മുൻ കേന്ദ്രമന്ത്രി സി.എം ഇബ്റാഹിം മൻസൂർ ഹാജി ചെന്നൈക്ക് പോസ്റ്റർ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര മീലാദ് സമ്മേളനം ദേശീയതല പ്രചാരണം മുൻ കേന്ദ്രമന്ത്രി സി.എം ഇബ്റാഹിം മൻസൂർ ഹാജി ചെന്നൈക്ക് പോസ്റ്റർ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: സെപ്റ്റംബർ 5 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയതല ക്യാമ്പയിൻ പുരോഗമിക്കുന്നു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും അലുംനി കൂട്ടായ്മകളും കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനിൽ സെമിനാറുകൾ, സന്ദേശ പ്രഭാഷണങ്ങൾ, മധുരവിതരണം, സ്നേഹറാലികൾ തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. ദേശീയതല പ്രചാരണം മുൻ കേന്ദ്രമന്ത്രി സി.എം ഇബ്റാഹിം ചെന്നൈ ക്രിസ്റ്റൽ ഗ്രൂപ്പ് എംഡി മൻസൂർ ഹാജിക്ക് പോസ്റ്റർ കൈമാറി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
ദേശീയ-അന്തർദേശീയ പണ്ഡിതരും പൗര പ്രമുഖരും സാമൂഹിക നേതാക്കളും അതിഥികളായെത്തുന്ന മീലാദ് സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം, സാദാത് സംഗമം, മെഗാ ദഫ് ഘോഷയാത്ര തുടങ്ങിയ പരിപാടികളാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷണം.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം