മർകസ് സാദാത് സംഗമം നാളെ


കോഴിക്കോട്: സയ്യിദ് കുടുംബങ്ങളെ ആദരിക്കുന്നതിനും അടുത്തറിയുന്നതിനുമായി വർഷങ്ങളായി മർകസ് നടത്തിവരുന്ന സാദാത് സംഗമം നാളെ (05/09/2026 ശനി) എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ഉച്ചക്ക് 12 ന് ആരംഭിക്കുന്ന സംഗമത്തിൽ കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവിധ ഖബീലകളിലെ ആയിരത്തോളം സയ്യിദന്മാർ സംബന്ധിക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും.
സാദാത് സംഗമങ്ങളുടെ ചുവടുപിടിച്ചാണ് നബി കുടുംബങ്ങളുടെ സാമൂഹിക-വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി ഓരോ വർഷവും മർകസ് വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതിനകം 111 വീടുകൾ സമർപ്പിച്ച 2022 മുതൽ ആരംഭിച്ച സാദാത് ഭവന പദ്ധതിയും ചികിത്സാ ആനുകൂല്യങ്ങളും വിദ്യാഭ്യാസ-ധനസഹായങ്ങളുമെല്ലാം ഇത്തരത്തിൽ സയ്യിദന്മാർക്കായി മർകസ് ആവിഷ്കരിച്ച് നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളാണ്.
സംഗമത്തിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ത്വാഹ സഖാഫി തളീക്കര, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് സ്വാലിഹ് ജിഫ്രി കുറ്റിച്ചിറ തുടങ്ങിയവർ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം