മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ 'യൂഫോറിയ'ക്ക് തുടക്കം


കാരന്തൂർ: മർകസ് ഓർഫനേജ് റൈഹാൻ വാലി സ്റ്റുഡന്റ്സ് യൂണിയൻ 'ഹിറ' സംഘടിപ്പിക്കുന്ന യൂഫോറിയ ലൈഫ് ഫെസ്റ്റിവലിന് തുടക്കം. നോവലിസ്റ്റ് റിഹാൻ റാഷിദ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ നാല് കാറ്റഗറികളിലായി നാല് ടീമുകളെ പ്രതിനിധീകരിച്ച് 180 മത്സര ഇനങ്ങളിൽ 150 വിദ്യാർഥികൾ മാറ്റുരയ്ക്കും. 'അപരനുവേണ്ടിയുള്ള ചോദ്യങ്ങളാവുക' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ലൈഫ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി റൈഹാനി കോൺക്ലേവ്, സെൽഫ് പാലിയേറ്റീവ്, റീ തിങ്ക് ലൈഫ് എക്സ്പീരിയൻസ് പ്രോഗ്രാം, ആർട്ട് ലാബ്, കരിയർ ഫ്യൂച്ചർ എക്സ്പോ, ലിറ്റററി വർക്ക്ഷോപ്പ് തുടങ്ങിയ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും.
ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പതാക ഉയർത്തൽ ചടങ്ങിന് കിഴക്കോത്ത് അബൂബക്കർ ഹാജി നേതൃത്വം നൽകി. ഉദ്ഘാടന സംഗമത്തിൽ ഇസ്മാഈൽ മദനി പ്രാർഥന നിർവഹിച്ചു. അബ്ദുൽ മാജിദ് സഖാഫി അധ്യക്ഷത വഹിച്ചു. മർകസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, സഈദ് ശാമിൽ ഇർഫാനി സന്ദേശപ്രഭാഷണം നടത്തി. സി പി സിറാജുദ്ദീൻ സഖാഫി, ഷമീം കെ കെ, സി.കെ. മുഹമ്മദ്, നിയാസ് ചോല, റമീസ് വാഴക്കാട് എന്നിവർ സംബന്ധിച്ചു. യൂണിയൻ സെക്രട്ടറി മുനീബ് സ്വാഗതവും ആശിഖ് സഖാഫി മാമ്പുഴ നന്ദിയും പറഞ്ഞു.
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം