കത്തുകളിലൂടെ ജനകീയ ശബ്ദമായി വിദ്യാർഥികൾ; തപാൽ ദിനം വേറിട്ട പ്രവർത്തനങ്ങളോടെ എം ഐ യു പി സ്കൂൾ മൂരിയാട്


മൂരിയാട്: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് ജനപ്രതിനിധികൾക്കും മാനേജ്മെന്റ് പ്രതിനിധികൾക്കും കത്തുകളയച്ച് ശ്രദ്ധേയമായി മൂരിയാട് എം.ഐ.യു.പി സ്കൂളിലെ വിദ്യാർഥികൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി, എം.പി, എം.എൽ.എ, വാർഡ് കൗൺസിലർ തുടങ്ങിയ ജനപ്രതിനിധികൾക്കാണ് വിദ്യാർഥികൾ കത്തുകൾ അയച്ചത്. നാടിന്റെ വികസനത്തിനും, ലഹരി വിരുദ്ധ പോരാട്ടം, വിദ്യാലയത്തിന്റെ പുരോഗതിക്കും ആവശ്യമായ കാര്യങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവർത്തനം. ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള ശക്തമായ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെയും യുവതലമുറയുടെയും സുരക്ഷിതമായ ഭാവിക്കായി ആഭ്യന്തരമന്ത്രി നടത്തുന്ന ഇടപെടലുകൾക്ക് വിദ്യാർഥികൾ അയച്ച കത്തിൽ നന്ദി അറിയിച്ചു.
വിദ്യാലയത്തിൽ നടന്നുവരുന്ന വിവിധ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പുരോഗതിക്കും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്ന കൃത്യമായ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട് മാനേജ്മെന്റ് പ്രതിനിധികൾക്കും വിദ്യാർഥികൾ കത്തുകൾ അയച്ചു. കത്തിലൂടെ ആശയങ്ങൾ പങ്കുവെക്കുന്നതിന്റെയും ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളുമായി സംവദിക്കുന്നതിന്റെയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായകമായി.
പരിപാടിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ വാസുദേവൻ നമ്പൂതിരി, ലത്തീഫ് സഖാഫി, ഷാജു ജെ.വി, നൗഫൽ പുത്തൂർ മഠം, ഫാസില എം, ഹാജറ കെ, നജ്മ എം, സാഹിറ പി, അസ്ലം മാസ്റ്റർ, ഷംന എം റിൻസി എന്നിവർ പങ്കെടുത്തു.
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം