ബംഗാളിൽ തെരുവിലായ കുടുംബത്തിന് വീടൊരുക്കി മർകസിന്റെ സാന്ത്വന സ്പർശം
അഞ്ചു മക്കളെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കുടുംബത്തിനെ ബംഗാർ മർകസ് - ത്വൈബ ഗാർഡൻ ഏറ്റടുക്കുകയായിരുന്നു....

അഞ്ചു മക്കളെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കുടുംബത്തിനെ ബംഗാർ മർകസ് - ത്വൈബ ഗാർഡൻ ഏറ്റടുക്കുകയായിരുന്നു....
ബംഗാൾ: വെസ്റ്റ് ബംഗാളിലെ കുമാര ഗഞ്ചിലെ കൃഷ്ണപൂർ ഗ്രാമത്തിലെ ആമിന ബേവയും അഞ്ചു മക്കളും ഇനി മുതൽ ചോർന്നൊലിക്കാത്ത വീട്ടിൽ താമസിക്കും. വിധവയായ ഉമ്മയും അഞ്ച് മക്കളും തെരുവിൽ എന്ന പ്രാദേശിക പത്രവാർത്തയെ തുടർന്നാണ് ബംഗാളിലെ മർകസ് പ്രവർത്തകർ ഈ കുടുംബത്തിന് തണൽ ഒരുക്കിയത്. ലിനൺ മണ്ടൽ എന്ന കുടുംബ നാഥൻ ഹരിയാനയിൽ ക്വാറിയിൽ ജോലി ചെയ്യുന്നതിനടിയിൽ ശ്വാസ സംബന്ധമായ രോഗം ബാധിക്കുകയും അഞ്ച് മക്കൾ അടങ്ങുന്ന കുടുംബം അദ്ദേഹത്തിന്റെ നാടായ ബംഗാളിലേക്ക് മടങ്ങി വരികയുമായിരുന്നു. രോഗം മൂർച്ഛിച്ച് ലിനൺ കഴിഞ്ഞ വർഷം മരണപ്പെട്ടതോടെ ആമിനയും മക്കളും ദുരിതത്തിലായി.
ഭർത്താവിന്റെ മരണത്തെ തുടർന്ന് അഞ്ചു മക്കളെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കുടുംബത്തിനെ ബംഗാർ മർകസ് - ത്വൈബ ഗാർഡൻ ഏറ്റടുക്കുകയായിരുന്നു. ബംഗാളിന്റെ വ്യത്യസ്ഥ ഭാഗങ്ങളിൽ നിർധനരായ നിരവധി കുടുംബങ്ങൾക്ക് ത്വൈബ ഡ്രീംഹോം പദ്ധതിയിലൂടെ വീടെന്ന സ്വപ്നം പൂവണിഞ്ഞിട്ടുണ്ട്. ത്വൈബയുടെ 33മത്തെ ഡ്രീം ഹോമിന്റെ താക്കോൽ ദാനം മർകസ് കേന്ദ്ര കമ്മറ്റി അംഗവും SYS സംസ്ഥാന ഉപാധ്യക്ഷനുമായ സയ്യിദ് തുറാബ് അസ്സഖാഫി, ബംഗാർ മർകസ് ഡയറക്ടർ സുഹൈറുദ്ധീൻ നൂറാനിയുടെയും ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ചിവാംഗ് തമൻഗിന്റെയും സാന്നിധ്യത്തിൽ കുടുംബത്തിന് കൈമാറി.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved