മർകസ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

മനാമ: സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മര്‍കസ് ഗ്ലോബൽ കൗൺസിൽ സി. ഇ. ഒ. സിപി ഉബൈദുല്ല സഖാഫി. മർകസ് ബഹ്റൈൻ ചാപ്റ്റർ വാർഷിക കൗൺസിലിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസം, സാമൂഹ്യ പ്രവർത്തനം, മതസൗഹാര്‍ദം എന്നിവയാണ് മർകസ് മുന്നോട്ടുവെക്കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ സുലൈമാൻ ഹാജിയുടെ അധ്യക്ഷതയിൽ മർകസ് ഗ്ലോബൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. കെ സി സൈനുദ്ദീൻ സഖാഫി, എംസി അബ്ദുൽ കരീം, ജമാൽ വിട്ടൽ, മുനീർ സഖാഫി ചേകനൂർ സംസാരിച്ചു. ഉസ്മാൻ സഖാഫി പ്രാർത്ഥന നടത്തി. അബ്ദുൽ ഹകീം സഖാഫി സ്വാഗതവും അബ്ദുറഹീം സഖാഫി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ (പ്രസിഡന്റ്), അബ്ദുറഹിം സഖാഫി വരവൂർ (ജനറൽ സെക്രട്ടറി) സി എച്ച് അശ്റഫ് (ഫിനാൻസ് സെക്രട്ടറി), റസാഖ് ഹാജി ഇടിയങ്ങര, സലാം പെരുവയൽ (സപ്പോർട്ട്& സർവ്വീസ്), എഞ്ചിനീയർ മുഹമ്മദ് കുട്ടി ഹാജി, വിപികെ മുഹമ്മദ് (നോളേജ്), ജമാൽ വിട്ടൽ, ശംസുദ്ദീൻ മാമ്പ (എക്സലൻസി& ഇന്റർസ്റ്റേറ്റ്), ശംസുദ്ദീൻ സുഹ്രി, ഫൈസൽ ചെറുവണ്ണൂർ (പി ആർ& മീഡിയ) സൈനുദ്ദീൻ സഖാഫി, എംസി അബ്ദുൽകരീം ഹാജി, വിപികെ അബൂബക്കർ ഹാജി, സുലൈമാൻ ഹാജി പയ്യോളി, അബൂബക്കർ ലത്വീഫി, ഉസ്മാൻ സഖാഫി, മമ്മൂട്ടി മുസ്ലിയാർ, മുഹമ്മദലി മുസ്ലിയാർ കുടക്, സലീം മൂവ്വാറ്റുപുഴ, അബ്ദു ന്നാസ്വിർ ലുലു (കാബിനറ്റ്) എന്നിവരെ തിരെഞ്ഞെടുത്തു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved