മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ഫൈനൽ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ബിശ്ർ കൊട്ടപ്പുറം (ഒന്നാം റാങ്ക്), അലി ഹിജാസി എടരിക്കോട് (രണ്ടാം റാങ്ക്), മുഹമ്മദ് ഹനാൻ വിളത്തൂർ (മൂന്നാം റാങ്ക്)
ബിശ്ർ കൊട്ടപ്പുറം (ഒന്നാം റാങ്ക്), അലി ഹിജാസി എടരിക്കോട് (രണ്ടാം റാങ്ക്), മുഹമ്മദ് ഹനാൻ വിളത്തൂർ (മൂന്നാം റാങ്ക്)
കോഴിക്കോട്: മർകസ് ഖുർആൻ പഠനകേന്ദ്രമായ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് ഫൈനൽ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഖുർആൻ അക്കാദമിക്ക് കീഴിൽ നടന്ന കേന്ദ്രീകൃത പരീക്ഷയിൽ ഹാഫിള് ബിശ്ർ കൊട്ടപ്പുറം(ബുഖാരിയ്യ ഹിഫ്ള് അക്കാദമി മപ്രം), ഹാഫിള് അലി ഹിജാസി എടരിക്കോട് (മർകസ് ഹിഫ്ള് അക്കാദമി കാരന്തൂർ), ഹാഫിള് മുഹമ്മദ് ഹനാൻ വിളത്തൂർ (മമ്പഉൽ ഹുദാ കേച്ചേരി) ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
വിശുദ്ധ ഖുര്‍ആന്‍ പഠന മേഖലയില്‍ മര്‍കസിന് കീഴില്‍ നിലവിൽ 26 കേന്ദ്രങ്ങളുണ്ട്. 11 സംസ്ഥാനങ്ങളിൽ നിന്നും എഴുന്നൂറിലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കേരള സിലബസ് സ്കൂൾ പഠനത്തോടൊപ്പവും സിബിഎസ്ഇ പഠനത്തോടൊപ്പവും ഖുർആൻ മനഃപാഠമാക്കാനും പാരായണ മികവ് നേടാനും ഈ ക്യാമ്പസുകളിൽ സംവിധാനമുണ്ട്. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തുന്നതിനും ഖുർആൻ പഠനത്തിൽ മികവ് പുലർത്തുന്നതിനും ഇവിടെ വിവിധ പരിശീലനങ്ങൾ നൽകുന്നു.
റാങ്ക് ജേതാക്കളെ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഖുർആൻ അക്കാദമി അധ്യാപകർ അഭിനന്ദിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved