ആശുറാ ആത്മീയ സംഗമത്തിന് ഭക്തിസാന്ദ്രമായ പരിസമാപ്തി

മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന ആശുറാ ആത്മീയ സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് സംസാരിക്കുന്നു
മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന ആശുറാ ആത്മീയ സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് സംസാരിക്കുന്നു
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന ആശുറാഅ് പ്രാര്‍ഥനാ- ഇജാസത്ത് സംഗമത്തിന് ഭക്തിസാന്ദ്രമായ പരിസമാപ്തി. ആശുറാ ദിവസത്തില്‍ സവിശേഷമായ അല്‍ മുസല്‍സലു ബി യൗമി ആശുറാ ഇജാസത്ത് സംഗമത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ നേതൃത്വം നല്കി.
ഡോ. അബ്ദുസ്സലാം മുസ്ലിയാര് ദേവര്‍ഷോല ആശുറാഅ് ദിന സന്ദേശ പ്രഭാഷണം നടത്തി. പ്രയാസങ്ങളുടെയെല്ലാം കാരണം തുടക്കം മോഷമായതുകൊണ്ടാണെന്നും പുതവര്ഷമായ മുഹര്‍റമിനെ ധന്യമാക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സയ്യിദ് ശാഫി ബാ അലവി വളപട്ടണം ദിക്ര് മജ്ലിസിനും സയ്യിദ് അബൂബക്കര്‍ കോയ അല്‍ബുഖാരി കാന്തപുരം സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്കി. മമ്പുറം തങ്ങള്‍ അനുസ്മരണം, ദിക്ര് ഹല്‍ഖ, ഖുര്‍ആന്‍ പാരായണം, മരണപ്പെട്ടുപോയവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന തുടങ്ങിയവ നടന്നു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved