അന്താരാഷ്ട്ര മീലാദ് സമ്മേളനം; മദീനയിൽ പോസ്റ്റര്‍ പ്രകാശനം ചെയ്തു

മദീന: ഒക്ടോബർ ഒന്നിന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണം പ്രവാചക നഗരിയായ മദീനയില്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രസക്തമായ ഉഹ്ദിലെ ജബലുറുമാത് പര്‍വതത്തിന്റെ താഴ് വാരത്തുള്ള സയ്യിദ് ശുഹദായില് വെച്ച് സയ്യിദ് ആദില്‍ ജിഫ്രി മദീനയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
മര്‍കസ് മദീന ചാപ്റ്റർ പ്രസിഡന്റ് ശരീഫ് സഖാഫി, സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് മണ്ണൂര്‍, ഐ സി എഫ് പ്രസിഡന്റ് നിസാം കൊല്ലം, സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ മച്ചമ്പാടി, ആര് എസ് സി നാഷണല്‍ എക്സിക്യൂട്ടീവ് ഉസ്മാന് പാലക്കാട്, സെക്രട്ടറി അബ്ബാസ് യു കെ, ഷാജഹാന് കൊല്ലം പങ്കെടുത്തു.
'മദീന ചാര്‍ട്ടര്‍: ബഹുസ്വരതയുടെ മഹനീയ മാതൃക' എന്ന പ്രമേയത്തില്‍ മര്‍കസ് നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തുമായി ചേര്‍ന്നാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കടപ്പുറത്ത് ജനലക്ഷങ്ങള്‍ സംഗമിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണമുണ്ടാകും. ലോകത്തെമ്പാടുമുള്ള വ്യത്യസ്ത പ്രവാചക പ്രകീര്‍ത്തനങ്ങളുടെ അനുഭൂതി ആസ്വദിക്കാനാകും. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പണ്ഡിതരും നയതന്ത്ര പ്രതിനിധികളും യൂണിവേഴ്സിറ്റി തലവന്മാരും പങ്കെടുക്കും.
മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിന്റെയും അലുംനി സംഘടനകളുടെയും നേതൃത്വത്തില്‍ ലോകത്തുടനീളമുള്ള രാജ്യങ്ങളിലും യൂനിവേഴ്സിറ്റികളിലും മീലാദ് സമ്മേളന വിളംബരവും അനുബന്ധ പരിപാടികളുമുണ്ടാകും.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved