മർകസ് ആർട്സ് കോളേജിൽ ഡയലോഗ് ഹാൾ ഉദ്ഘാടനം ചെയ്തു

മർകസ് കോളേജിൽ സംവിധാനിച്ച ഡയലോഗ് ഹാളിൻറെ ഉദ്ഘാടന പരിപാടിയിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിദ്യാർത്ഥികളോട് സംസാരിക്കുന്നു.
മർകസ് കോളേജിൽ സംവിധാനിച്ച ഡയലോഗ് ഹാളിൻറെ ഉദ്ഘാടന പരിപാടിയിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിദ്യാർത്ഥികളോട് സംസാരിക്കുന്നു.
കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പുതുതായി നിർമ്മിച്ച മൾട്ടി പർപ്പസ് ഡയലോഗ് ഹാൾ ഉദ്ഘാടനം കാന്തപുരം എ,പി അബൂബക്കർ മുസ് ലിയാർ നിർവഹിച്ചു. ചിലർ പരസ്പരം പ്രചരിപ്പിക്കുന്നത് പോലെ മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നോ ജല്പനങ്ങളോ അല്ലെന്നും വ്യക്തമായ ജീവിത വഴി നിർദ്ദേശിക്കുന്ന ധാർമ്മിക മൂല്യങ്ങളുടെ കൂട്ടമാണെന്നും കാന്തപുരം പ്രസ്താവിച്ചു. സൗഹാർദത്തോടെയാണ് ഇന്ത്യയിൽ കാലങ്ങളായി വിവിധ മത വിഭാഗങ്ങൾ നിലനിന്നു പോരുന്നത്. ധാർമ്മികമായ ജീവിത വഴികളും നിർദ്ദേശങ്ങളുമാണ് മതം മുന്നോട്ടു വെക്കുന്നത് എന്നും വിദ്യാർത്ഥികളോട് സംവദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
സെമിനാറുകൾ, കോൺഫറൻസുകൾ തുടങ്ങി വിദ്യാർത്ഥികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഡയലോഗ് ഹാൾ സംവിധാനിച്ചത്. നൂറിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഹാൾ ആധുനിക സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷമീർ സഖാഫി സ്വാഗതം പറഞ്ഞു. മുൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, മർകസ് വിദ്യാഭ്യാസ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, ഇംഗ്ലീഷ് വിഭാഗം പ്രൊഫ. സയ്യിദ് സബൂർ ബാഹസൻ, മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ കെ ആശംസകൾ അറിയിച്ചു. കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ മുഹമ്മദ് ഫസൽ ഒ നന്ദി പറഞ്ഞു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved