ദേശീയ സാഹിത്യോത്സവത്തില്‍ മികവ് തെളിയിച്ച് വിറാസ് വിദ്യാര്‍ത്ഥികള്‍

ഗുണ്ടക്കല്‍: ആന്ധ്രപ്രദേശിലെ ഗുണ്ടക്കലില്‍ വെച്ച് നടന്ന എസ് എസ് എഫ് ദേശീയ സാഹിത്യോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മര്‍കസ് നോളജ് സിറ്റി വിറാസ് വിദ്യാര്‍ത്ഥികള്‍. വിത്യസ്ത ഭാഷകളിലുള്ള മത്സരങ്ങളില്‍ നിരവധി സ്ഥാനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയത്. ഉര്‍ദു പ്രസംഗം, ഉര്‍ദു പ്രബന്ധം, ഹിന്ദി പ്രബന്ധം എന്നീ മത്സരങ്ങളില്‍ മുഹമ്മദ് ഫൈസ് ഖുറൈശി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സനാഉല്‍ മുസ്ത്വഫ (ഉര്‍ദു കഥ രചന, വിവര്‍ത്തനം ഇംഗ്ലീഷ്- ഉര്‍ദു), അദ്നാന് അബ്ദുല്ല (പ്രസംഗം അറബി), അര്മാന് മുഹമ്മദ് (ഇംഗ്ലീഷ് കവിതാ രചന), മുബഷിര്‍ ഹസന് (ന്യൂസ് റൈറ്റിങ്) എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കൂടാതെ, സ്പോട്ട് മാഗസിന് മത്സരത്തില്‍ സഹദാന്‍, തന്‍സീര്‍, ഹിബത്തുല്ല, സഫ്വാന്, സിറാജുല്‍ അന്‍വര്‍ എന്നിവരടങ്ങിയ ടീമും ഒന്നാം സ്ഥാനം നേടി.
ആതേസമയം തന്നെ, മുസമ്മില്‍ (അറബി പ്രസംഗം), സയ്യിദ് ജാസിം (ഇംഗ്ലീഷ് പ്രബന്ധം), സിറാജുല്‍ അന്‍വര്‍ (ഹംദ് ഉര്‍ദു) എന്നിവര്‍ രണ്ടാം സ്ഥാനവും സിറാജുല്‍ അന്‍വര്‍ (ഉര്‍ദു കവിതാ പാരായണം) മൂന്നാം സ്ഥാനവും നേടി. വിജയികളെ മര്‍കസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved