സൗഹൃദത്തിന്റെ ഉദാത്തമാതൃകയായി ഇഫ്താറിലെ വളണ്ടിയര്‍മാര്‍
ഇതര മത- ജാതി വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് നിത്യേനെ സേവനം ചെയ്യുന്നത്...

ഇതര മത- ജാതി വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് നിത്യേനെ സേവനം ചെയ്യുന്നത്...
നോളജ് സിറ്റി: സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉദാത്തമാതൃകയായി ജാമിഉല്‍ ഫുതൂഹിലെ ഇഫ്താര്‍ വളണ്ടിയര്‍മാര്‍. നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍, സ്റ്റാഫുകള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, യാത്രക്കാര്‍, സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് വളണ്ടിയര്‍മാരായി വര്‍ത്തിക്കുന്നത്. കൂടാതെ, ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, ചുരം സംരക്ഷണ പ്രവര്‍ത്തകര്‍ തുടങ്ങിയ നാട്ടുകാരും സേവനത്തിനായി നിത്യേനെ ഉണ്ടാകാറുണ്ട്. ഇക്കൂട്ടത്തില്‍ നിരവധി ഇതരമത വിശ്വാസികളാണുള്ളത്.
2000- 3000 ആളുകള്‍ക്കാണ് നിത്യേനെ ഇഫ്താര്‍ വിഭവങ്ങള്‍ വിളമ്പുന്നത്. ജോലി സമയം കഴിഞ്ഞുള്ള ഒഴിവ് സമയം നോമ്പുകാരെ തുറപ്പിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് നോളജ് സിറ്റിയിലെ നിരവധി ഡയറക്ടര്‍മാരും സ്റ്റാഫുകളും തൊഴിലാളികളും. കൊച്ചു വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. സ്ത്രീകളുടെ ഭാഗത്ത് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത് വനിതാ വളണ്ടിയര്‍മാര്‍ തന്നെയാണ്.
ഞായറാഴ്ച ഉള്‍പ്പെടെയുള്ള ഒഴിവുദിവസങ്ങളില്‍ വരെ സേവനസന്നദ്ധരാണ് ഇവര്‍. റമസാന്‍ അവസാന നാളുകളില്‍ എത്തിയിട്ടും ഒരു ദിവസം പോലും മുടങ്ങാതെ സേവനം ചെയ്തവര്‍ ഇക്കൂട്ടത്തിലുണ്ട്.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved