വിദ്യാർഥികൾ സാമൂഹ്യബോധവുമുള്ളവരാവണം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

മർകസ് ബോയ്സ് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
മർകസ് ബോയ്സ് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
കാരന്തൂർ: സിലബസിലുള്ള വിഷയങ്ങൾ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാർമിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹ്യവിഷയങ്ങളിൽ അവബോധമുള്ളവരാവാനും വിദ്യാർഥികൾ ഉത്സാഹിക്കണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് ബോയ്സ് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഭാവിയുള്ളവരാവാനും വരുന്നകാലത്ത് ചലനങ്ങൾ സൃഷ്ടിക്കാനും വിദ്യാരംഭ കാലം മുതൽ തന്നെ പഠനത്തിൽ സജീവമായി ശ്രദ്ധിക്കണം. ഇക്കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയികളായതും 37 പേർ മുഴുവൻ എ പ്ലസ് നേടിയതും സ്കൂളിന്റെ മികവ് തെളിയിക്കുന്നതാണെന്നും കാന്തപുരം പറഞ്ഞു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. എസ്. പി. സി, സ്കൗട്ട്, ജെ. ആർ. സി, എൻ. സി. സി കേഡറ്റുകൾ നവാഗതരെ വരവേറ്റു.
മർകസ് കാമിൽ ഇജ്തിമയിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഷമീം കെകെ അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി, അശ്റഫ് കാരന്തൂർ, കോയ മാസ്റ്റർ, സലീം മടവൂർ, ഹാശിദ് മാസ്റ്റർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽനാസർ സ്വാഗതവും പി സി റഹീം മാസ്റ്റർ നന്ദിയും പറഞ്ഞു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved