ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് ടാലന്റ് സെര്‍ച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു

നോളജ് സിറ്റി: നിപുണരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനായി ശൈഖ് അബൂബക്കര്‍ (എസ് എ) ഫൗണ്ടേഷന് സംഘടിപ്പിച്ച ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന്റെ പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ നിന്നുമായി പതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് ടാലന്റ് സെര്‍ച്ച് പരീക്ഷ എഴുതിയത്. തിരഞ്ഞെടുക്കപ്പെട്ട 750 വിദ്യാര്‍ഥികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് അഭിമുഖം നടത്തിയിരുന്നു. തുടര്‍ന്നാണ്് മിടുക്കരായ 201 വിദ്യാര്‍ഥികളെ യോഗ്യരായി തിരഞ്ഞെടുത്തത്.
ഒമ്പതാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും പ്രോത്സാഹനവും മെന്റര്‍ഷിപ്പും നല്കി കാര്യക്ഷമമായ ഹയര്‍സെക്കന്‍ഡറി പഠനത്തിന് പ്രാപ്തരാക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. കൂടാതെ, സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ വിദ്യാര്‍ഥികള്‍ക്കായി എസ് എ ഫൗണ്ടേഷന് ഒരുക്കുന്നുണ്ട്. ഫൗണ്ടേഷന് ചെയര്മാന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഫലപ്രഖ്യാപനം നടത്തുകയും ജേതാക്കളെ അനുമോദിക്കുകയും ചെയ്തു.
പരീക്ഷാ ഫലം www.safoundation.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved