ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിക്ക് കുവൈത്തിന്റെ എജ്യുക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ്

കുവൈത്ത് സിറ്റി: എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഉല്‍ ഫുതൂഹ് ഇമാമുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിക്ക് എജ്യുക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ച് സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ ആക്ഷന്‍ ഫോറം. യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവും ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്റെ ചെയര്‍മാനുമായ ഡോ. അബ്ദുല്ലാഹ് മഅ്തൂഖ് അല്‍ മഅ്തൂഖിന്റെ അധ്യക്ഷതയില്‍ കുവൈത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് അവാര്‍ഡ് കൈമാറിയത്. പൊതുജന സംഭാവനകളെ ഏറ്റവും ക്രിയാത്മകമായി വിനിയോഗിക്കുന്നത്തിന്റെ രീതിശാസ്ത്രങ്ങളെ സംബന്ധിച്ചാണ് ഫോറം നടന്നത്.
സംഭാവനകളുടെ നിര്‍മാണാത്മക പ്രയോഗം, മനുഷ്യ സ്നേഹം, വിദ്യാഭ്യാസ മുന്നേറ്റം തുടങ്ങിയ മേഖലകളിലെ അസ്ഹരിയുടെ സുപ്രധാന സംഭാവനകള്‍ക്കാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. മര്‍കസ് നോളേജ് സിറ്റിയിലെ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ, സാംസ്കാരിക, ആരോഗ്യ, ജീവകാരുണ്യ സ്ഥാപനങ്ങള്‍ ഫോറത്തില്‍ പ്രശംസിക്കപ്പെട്ടു. ആത്മാര്‍ത്ഥ പരിശ്രമവും ദീര്‍ഘ വീക്ഷണവുമുള്ള നേതൃത്വത്തിനേ മര്‍കസ് നോളജ് സിറ്റി പോലൊരു വിപ്ലവം സാധ്യമാകൂ എന്നും, ആഗോള തലത്തില്‍ പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസ്ഹരി നല്കുന്ന പ്രചോദനം ചെറുതല്ലെന്നും ഫോറം അഭിപ്രായപ്പെട്ടു.
ഭവന നിര്‍മാണം, കുടിവെള്ള പദ്ധതികള്‍, ഭക്ഷണ വിതരണം, അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങി ഇന്ത്യയിലുടനീളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആര് സി എഫ് ഐക്കും, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് അടക്കമുള്ള സന്നദ്ധ സേവനങ്ങളില്‍ സജീവമായി ഇടപെടുന്ന എസ് വൈ എസ്സിന്റെ സാന്ത്വനം സംഘത്തിനും കൂടെയാണ് ഈ അംഗീകാരമെന്ന് ഹക്കീം അസ്ഹരി പറഞ്ഞു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved