മര്‍കസ് ഇന്റര്‍നാഷണല്‍ ഹൈബ്രിഡ് സ്കൂള്‍ ലോഞ്ച് ചെയ്തു
മര്‍കസ് സ്ഥാപകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു....

മര്‍കസ് സ്ഥാപകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു....
ദുബൈ: മര്‍കസിന്റെ കീഴില്‍ ദുബൈ ആസ്ഥാനമായി ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഹൈബ്രിഡ് സ്കൂളിന്റെ ലോഞ്ചിംഗ് നടന്നു. മര്‍കസ് സ്ഥാപകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു. മര്‍കസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതി അവതരിപ്പിച്ചു.
എല്‍ കെ ജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഭവനാന്തരീക്ഷത്തില്‍ വ്യത്യസ്ത പഠനരീതികള്‍ ഉള്‍കൊള്ളുന്ന സംവിധാനമാണ് ഹൈബ്രിഡ് സ്കൂള്‍. വ്യക്തിഗത ക്ലാസുകളും വെര്‍ച്വല്‍ ക്ലാസുകളും നല്‍കുന്നതോടൊപ്പം ഓരോ കുട്ടികള്‍ക്കും വൈയക്തികമായ പഠന പിന്തുണ നല്കുന്ന സംവിധാനങ്ങളും ഹൈബ്രിഡ് സ്കൂളില്‍ ലഭ്യമാകും.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാർ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുസലാം സഖാഫി വെള്ളലശ്ശേരി, ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, മുഹമ്മദ് അലി സൈനി, ശരീഫ് കാരശ്ശേരി, ഹൈബ്രിഡ് സ്കൂള്‍ ഭാരവാഹികളായ ഹസീബ് അസ്ഹരി, ദില്‍ശാദ് മുഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ശിഹാബ് സഖാഫി ചടങ്ങില്‍ സംബന്ധിച്ചു. അഡ്മിഷന് ബന്ധപ്പെടുക: 971 56 550 4369.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved