മാഗസിൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥി ആഇശാ ഹനാൻ

കുന്ദമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സംസ്ഥാന 'ശുചിത്വ മിഷൻ' നടത്തിയ പാംലെറ്റ് മാഗസിൻ മത്സരത്തിൽ സംസ്ഥാനതലത്തിൽ കാരന്തൂർ മെംസ് ഇന്റർനാഷനൽ സ്കൂളിലെ ആഇശാ ഹനാൻ ഒന്നാം സ്ഥാനം നേടി. പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന ഏഴാം ക്ലാസ്സുകാരിയായ ആഇശാ ഹനാൻ ഈ വർഷത്തെ സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് സ്കൂൾ മാഗസിൻ എഡിറ്റർ കൂടിയായിരുന്നു. മികച്ച നേട്ടം നേടിയ ഹനാനെ സ്കൂളിൽ അനുമോദിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ശാഫി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശഹീർ അസ്ഹരി, പി ടി എ പ്രസിഡന്റ്റ് ഉമ്മർ മാസ്റ്റർ, വി പി സുഹൈൽ, ശൗക്കത്ത്, സ്വദർ മുഅല്ലിം ഹുസൈൻ സഖാഫി സംസാരിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved