പ്രഥമ ശാഹുല്‍ ഹമീദ് ബാഖവി സ്മാരക അവാര്‍ഡ് റസാ അക്കാദമി മേധാവി മുഹമ്മദ് സഈദ് നൂരിക്ക്

കോഴിക്കോട്: ദേശീയതലത്തില്‍ വിദ്യാഭ്യാസ രംഗത്ത് മാതൃകാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള പ്രഥമ ശാഹുല്‍ ഹമീദ് ബാഖവി മെമ്മോറിയല്‍ നാഷനല്‍ സോഷ്യല്‍ ഡവലപ്മെന്റ് അവാര്‍ഡ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസാ അക്കാദമി സ്ഥാപകനും പ്രസിഡന്റുുമായ മുഹമ്മദ് സഈദ് നൂരിക്ക്. ദേശീയ തലത്തില്‍ നടത്തുന്ന ദഅവ-സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും ഇസ്ലാമിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലും നല്കിയ അമൂല്യ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തിരിക്കുന്നത്.
ശാഹുല്‍ ഹമീദ് ശാന്തപുരം നടത്തിയ മത-ഭൗതിക വിദ്യാഭ്യാസ-സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളോട് സാമ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് അംഗീകാരം. ഇന്ത്യക്കകത്തും ആഫ്രിക്ക പോലുള്ള വിദേശ രാജ്യങ്ങളിലുമുള്‍പ്പെടെ ശാഹുല്‍ ഹമീദ് ശാന്തപുരം നടത്തിയ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്. മത-ഭൗതിക വിദ്യാഭ്യാസം അപ്രാപ്യമായ പ്രാന്ത പ്രദേശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാഹസിക വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച പണ്ഡിതനാണ് ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം. മദ്രസകള്‍ സ്ഥാപിക്കുകയും ഗ്രാമീണ ഭാഷകളിലൂടെ പ്രാദേശിക സമൂഹത്തിന് വിദ്യാഭ്യാസ പാഠ്യ പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിപുലമായ സംഭാവനകള്‍ അനുസ്മരിക്കുന്നതിനാണ് മര്‍കസ് അദ്ദേഹത്തിന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved