വിറാസ് ഗേള്‍സ്; അഡ്മിഷന് ആരംഭിച്ചു

നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന വിറാസ് ഗേള്‍സില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉന്നത മത പഠനത്തിനൊപ്പം ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനത്തിനുള്ള അവസരമാണ് വിറാസ് ഗേള്‍സില്‍ ഒരുങ്ങുന്നത്. പ്ലസ് വണ്ണില്‍ സയന്‍സിന് പുറമെ ഹ്യുമാനിറ്റീസിലേക്കും പ്രവേശനം നല്‍കുന്നുണ്ട്. ഡിഗ്രി തലത്തില്‍ ബി എ സൈക്കോളജി ആണ് നല്‍കുന്നത്. ഏപ്രില്‍ 26ന് നടക്കുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കുമായി www.wiras.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ +918921333535 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
അഡ്മിഷന് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. ഉനൈസ് അബ്ദുല്ല നൂറാനി, ജബ്ബാര്‍ സഖാഫി സംബന്ധിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved