റബ്ബാനി ലീഡർഷിപ്പ് ശില്പശാല സംഘടിപ്പിച്ചു
നാല്പതോളം വിദ്യാർത്ഥികളുടെ പ്രാതിനിധ്യമുണ്ടായി....

റബ്ബാനി ലീഡർഷിപ്പ് ശില്പശാല ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു
നാല്പതോളം വിദ്യാർത്ഥികളുടെ പ്രാതിനിധ്യമുണ്ടായി....
റബ്ബാനി ലീഡർഷിപ്പ് ശില്പശാല ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: കേരളേതര സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗങ്ങളിൽ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്ക് സന്നദ്ധരായ ബിരുദദാരികൾക്കുള്ള സാമൂഹിക സേവന-നേതൃത്വ പരിശീലന ഫെല്ലോഷിപ്പ് പ്രോഗ്രാമായ ഇമാം റബ്ബാനി ഇനിഷ്യറ്റീവ് ഫോർ സോഷ്യൽ എഞ്ചിനീയറിംഗിന്റെ രണ്ടാം ഘട്ട പരിശീലനം സമാപിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോഴിക്കോട് നടുവണ്ണൂരിലെ മർകസ് ദുന്നൂറൈൻ ക്യാമ്പസ്സിൽ വെച്ച് നടന്ന 'ഡൊമിനിയൻ' ലീഡർഷിപ്പ് ശില്പശാല ഡോ. ഫൈസൽ അഹ്സനി ഉളിയിൽ ഉദ്ഘാടനം ചെയ്തു. വിസ്ഡം എഡ്യൂക്കേഷൻ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ അബ്ദുസ്സമദ് മാസ്റ്റർ, അബ്ദുല്ലത്തീഫ് മാസ്റ്റർ കണ്ണൂർ, സ്വാദിഖ് നൂറാനി വെളിമണ്ണ, ആസഫ് നൂറാനി, ഫാളിൽ നൂറാനി, എഞ്ചിനീയർ മഹമൂദ്, ഷാംറിസ് ഉസ്മാൻ, ഷാഹിദ് നിസാമി, ഡോ. മുഹമ്മദലി മാടായി, സയ്യിദ് സഹൽ തങ്ങൾതുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഡൽഹി, യു, പി, പഞ്ചാബ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നാല്പതോളം വിദ്യാർത്ഥികളുടെ പ്രാതിനിധ്യമുണ്ടായി. അബ്ദുൽകരീം ഹാജി മേമുണ്ട, അബ്ദുല്ല മുർഷിദ് സഖാഫി ആയഞ്ചേരി, ഹാഫിള് കരീം റബ്ബാനി, അൻസാർ റബ്ബാനി, മുത്തലിബ് നൂറാനി അസ്സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved