ഭരണഘടനാ വാരാചരണം; മർകസ് ലോ കോളേജിൽ വൈവിധ്യമാർന്ന പരിപാടികൾ


നോളജ് സിറ്റി: മർകസ് ലോ കോളേജിൽ വിപുലമായ പരിപാടികളോടെ ഭരണഘടനാ വാരാചരണത്തിന് തുടക്കമായി. പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ. പിള്ള ഭരണഘടനയുടെ ആമുഖം വായിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളിൽ ഭരണഘടന സംബന്ധമായ ആഴത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും പൊതുജനങ്ങൾക്ക് ഭരണഘടനാ വിദ്യാഭ്യാസം നൽകുന്നതിനും ആവശ്യമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധികൾ വിശദീകരിക്കുന്ന കൊളാഷ് പ്രദർശനം, വിദ്യാർഥികൾക്കായുള്ള ദേശീയതല ക്വിസ് മത്സരം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവബോധ ക്ലാസുകൾ, ട്രയൽ അഡ്വക്കസി മത്സരം, സ്ട്രീറ്റ് ചാറ്റ്, റീൽ നിർമ്മാണ മത്സരം എന്നിവ നടക്കും.
ഡിസംബർ 12 ശനിയാഴ്ച ഹൈക്കോടതി ജസ്റ്റിസ് ശ്യാംകുമാർ വി. എം. ഭരണഘടനാ പ്രഭാഷണം നടത്തുകയും നോളജ് സിറ്റിയിൽ നിർമ്മിക്കുന്ന ഭരണഘടനാ ചത്വരം ശിലാസ്ഥാപനം നടത്തുകയും ചെയ്യും.
പരിപാടികളുടെ കോർഡിനേറ്റർമാരായി അസിസ്റ്റന്റ് പ്രൊഫസർമാരായ രതുല്ദേവ് എസ്, ജിഷ ജാസ്മിൻ എ, അമൃജ കെ എന്നിവരെ തിരഞ്ഞെടുത്തു.
'ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തില്‍ അന്തര്‍ദേശീയ പ്രവാസത്തിന്റെ സ്വാധീനം: ഒരു വസ്തുതാപരമായ വിശകലനം' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണ പഠനത്തിനാണ് പി എച്ച് ഡി...
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...
'ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തില്‍ അന്തര്‍ദേശീയ പ്രവാസത്തിന്റെ സ്വാധീനം: ഒരു വസ്തുതാപരമായ വിശകലനം' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണ പഠനത്തിനാണ് പി എച്ച് ഡി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം