മർകസ് അൽ ഫഹീം ദേശീയ ഹോളി ഖുർആൻ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു
12 സംസ്ഥാനങ്ങളിലെ 83 കോളേജുകളില്‍ നിന്നായി 219 പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരച്ചത്....

ഹാഫിള് അബ്ദുല്ല ഷാഹുല്‍, തുലൈബ് ചൊക്ലി, അലി ഹിജാസ്, മുഹമ്മദ് റാഫി
12 സംസ്ഥാനങ്ങളിലെ 83 കോളേജുകളില്‍ നിന്നായി 219 പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരച്ചത്....
ഹാഫിള് അബ്ദുല്ല ഷാഹുല്‍, തുലൈബ് ചൊക്ലി, അലി ഹിജാസ്, മുഹമ്മദ് റാഫി
കോഴിക്കോട് : ജാമിഅ മർകസ് സംഘടിപ്പിച്ച പതിനഞ്ചാമത് അൽ ഫഹീം നാഷണൽ ഹോളി ഖുർആൻ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു.
സമസ്ത മുശാവറ അംഗവും മർകസ് സീനിയർ മുദരിസുമായ വി.പി.എം വില്യാപള്ളി ഇന്റർക്യാമ്പസ് വിജയികളെയും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ദേശീയ തലത്തിൽ നടന്ന പാരായണ, മനഃപാഠ മത്സര വിജയികളെയും പ്രഖ്യാപിച്ചു.
ദേശീയ തലത്തിൽ നടന്ന മനഃപാഠ, പാരായണ മത്സരങ്ങളിൽ യഥാക്രമം ഹാഫിള് അബ്ദുല്ല ഷാഹുൽ, ഹാഫിള് ത്വാഹ ഉവൈസ്, ഹാഫിള് ഇസ്ഹാഖ് എന്നിവരും തുലൈബ് ചൊക്ലി, മുഹമ്മദ് മിദ്ലാജ്, മുഹമ്മദ് സുഫ്യാൻ എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ഇന്റർ ക്യാമ്പസ് ഹിഫ്ള്, ഖിറാഅത്ത് മത്സരങ്ങളിൽ യഥാക്രമം ഹാഫിള് അലി ഹിജാസ്, ഹാഫിള് മുഹമ്മദ് തമീം, ഹാഫിള് മുഹമ്മദ് ഖാസിം എന്നിവരും ഹാഫിള് മുഹമ്മദ് റാഫി, ഹാഫിള് ഹനാൻ, ഹാഫിള് മുഹമ്മദ് ഖാസിം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.
പ്രഖ്യാപന ചടങ്ങിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥന നടത്തി. ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ ആധ്യക്ഷം വഹിച്ചു. ജാമിഅ മർകസ് റെക്ടർ ഡോ.അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഖുർആനിക മേഖലയിൽ മർകസിന്റെ വളർച്ചയിലും ദുബായ്, ഈജിപ്ത്, ബഹറൈൻ, ടാൻസാനിയ തുടങ്ങി വിദേശരാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ മർകസിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിലും അൽ ഫഹീം ഹോളി ഖുർആൻ അവാർഡ് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അൽ ഹാഫിള് ത്വാരിഖ് അബ്ദുൽ ഹാദി അബൂ ഹാമിദ്, അൽ ഹാഫിള് ഖാരിഅ് റഫീഖ് അഹ്മദ് ഹസ്രത്ത്, അൽ ഹാഫിള് ഖാരിഅ് ശംസ് മുബാറക് ഫലാഹി എന്നിവരടങ്ങുന്ന പാനലായിരുന്നു വിധി നിർണ്ണയിച്ചത്. ഉബൈദുല്ല സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി, ഖാരിഅ് ഹനീഫ് സഖാഫി, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ പ്രസംഗിച്ചു.
മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ വിസ്മയത്തിൽ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ മർകസിനെ പ്രതിനിധീകരിച്ച് ഈജിപ്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാഫിള് ശമീർ അസ്ഹരി, ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ മത്സരത്തിൽ ആറാം സ്ഥാനം നേടിയ ഹാഫിള് സൈനുൽ ആബിദ് ഈങ്ങാപ്പുഴ, ടാൻസാനിയയിൽ ഉന്നത വിജയം നേടിയ ഹാഫിസ് അബ്ദുൽ ഹസീബ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ദേശീയ തലത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ 83 കോളേജുകളിൽ നിന്നായി 219 പ്രതിഭകളാണ് മാറ്റുരച്ചത്. ഹാഫിള് അബ്ദു സമദ് സഖാഫി സ്വാഗതവും ഹാഫിള് അബ്ദുന്നാസർ സഖാഫി നന്ദിയും പറഞ്ഞു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...