കാലാവസ്ഥാ വ്യതിയാനം; ദേശീയ ശിൽപശാല സമാപിച്ചു
ജില്ലാഭരണ കൂടത്തിന്റെ കീഴിലുള്ള എഡ്യൂമിഷൻ പദ്ധതിയുമായി സഹകരിച്ചാണ് ശില്ലശാല സംഘടിപ്പിച്ചത്. ...

ജില്ലാഭരണ കൂടത്തിന്റെ കീഴിലുള്ള എഡ്യൂമിഷൻ പദ്ധതിയുമായി സഹകരിച്ചാണ് ശില്ലശാല സംഘടിപ്പിച്ചത്. ...

കാരന്തൂർ: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനം പ്രമേയമാക്കി മർകസ് ഇംഗ്ലീഷ് മീഡിയം അഡൽ ടിങ്കറിംഗ് ലാബിൽ നടന്ന ദ്വിദിന ദേശീയ ശില്പശാല സമാപിച്ചു. കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങൾ 'കാലവസ്ഥാ നിർണ്ണയം, പ്രവചനം, ദുരന്തസാധ്യതകൾ, നൂതന സങ്കേതങ്ങൾ സംബന്ധിച്ച വിവിധ അവതരണങ്ങളും അനുഭവങ്ങളും ഒരുക്കിയുള്ള ശിൽപശാല ശ്രദ്ധേയമായി. ജില്ലാഭരണ കൂടത്തിന്റെ കീഴിലുള്ള എഡ്യൂമിഷൻ പദ്ധതിയുമായി സഹകരിച്ചാണ് ശില്ലശാല സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഇൻസ്റ്റലേഷനുകളും സന്ദേശങ്ങളും വ്യത്യസ്തമായി. ഐ.എസ്.ആർ.ഒ. മുൻ ഡയറക്ടർ ഇ.കെ. കുട്ടി ശില്പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു .കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ കുറിച്ചും ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മേഖലയിലുള്ള നേട്ടങ്ങളെക്കുറിച്ചും കെ. ജയറാം (ഡെപ്യൂട്ടി ഡയറക്ടർ ഐ.എസ്ആർ.ഒ) മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. വിവിധ സെഷനുകൾ അവതരിപ്പിച്ചുകൊണ്ട് ഡോ. അഭിലാഷ് (അസിസ്റ്റൻറ് പ്രൊഫസർ കുസാറ്റ്), പ്രൊഫ. മുഹമ്മദ് ഷാഹിൻ തയ്യിൽ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), ശ്രീ.സി പി ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. മെംസ് പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി സ്വാഗതവും മുഹമ്മദ് രിഫായി (മെംസ് വൈസ് പ്രിൻസിപ്പൽ) നന്ദിയും പറഞ്ഞു. മനോജ് കുമാർ, ബി. പി. സി കുന്നമംഗലം, ശ്രീഷിൽ യു .കെ, സഹീർ അസ്ഹരി, ഡോ. വാസുദേവൻ സംസാരിച്ചു. ശില്പശാലയുടെ ഭാഗമായി നടന്ന അനുഭവാധിഷ്ഠിത സെഷനുകൾക്ക് മുഹമ്മദ് സിജഹ്, സെനിൻ നേതൃത്വം നൽകി.
രണ്ടാം ദിവസം നടന്ന സെഷനുകൾക്ക് ഡോ. എം.കെ. രവിവർമ്മ (എൻ. ഐ. ടി. കോഴിക്കോട്), ഡോ. വി. ശശികുമാർ (ഫ്രീസോഫ്റ്റ് വെയർ ആക്ടീവിസ്റ്റ്, മുൻ ഡയറക്ടർ സെന്റർ ഫോർ എർത്ത് സയൻസ്) നേതൃത്വം നൽകി. ശില്പശാലയുടെ ഭാഗമായി വിദ്യാലയങ്ങളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ വഴി വിവരശേഖരണത്തിനും അപഗ്രഥനത്തിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. എമിൽ, എ.ടി.എൽ, എസ്. എസ്. കെ ഇന്നവേഷൻ ലാബുകൾ കേന്ദ്രീകരിച്ച് കാലവസ്ഥയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, ആശയരൂപീകരണം, മാതൃകകളും പ്രോട്ടോടൈപ്പുകളുടെയും നിർമ്മാണം എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനങ്ങളും നൽകി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം