മർകസ് സമ്മേളനം: പ്രചാരണ ദിനം ഇന്ന്
സ്റ്റാറ്റസ് ഡേ, ഷെയർ എ ഫ്രണ്ട്, ഫാമിലി മെസേജ്, യൂണിറ്റ് ഗാതറിങ്, മർകസ് മെസേജ് തുടങ്ങിയ പരിപാടികളിലൂടെ മർകസിന്റെ സന്ദേശവും പദ്ധതികളും പ്രചരിപ്പിക്കും. ...

സ്റ്റാറ്റസ് ഡേ, ഷെയർ എ ഫ്രണ്ട്, ഫാമിലി മെസേജ്, യൂണിറ്റ് ഗാതറിങ്, മർകസ് മെസേജ് തുടങ്ങിയ പരിപാടികളിലൂടെ മർകസിന്റെ സന്ദേശവും പദ്ധതികളും പ്രചരിപ്പിക്കും. ...

കോഴിക്കോട്: മാർച്ച് രണ്ടിന് നടക്കുന്ന മർകസ് സമ്മേളനത്തിന്റെ പ്രചാരണ ദിനം ഇന്ന് (വെള്ളി) വിവിധ പരിപാടികളോടെ ആചരിക്കും. സംസ്ഥാനത്തെ വിവിധ സംഘടനാ യൂണിറ്റുകളിലായി ഒരുലക്ഷം കുടുംബങ്ങൾ സമ്മേളന പ്രചാരണത്തിന്റെ ഭാഗമാകും. സ്റ്റാറ്റസ് ഡേ, ഷെയർ എ ഫ്രണ്ട്, ഫാമിലി മെസേജ്, യൂണിറ്റ് ഗാതറിങ്, മർകസ് മെസേജ് തുടങ്ങിയ പരിപാടികളിലൂടെ മർകസിന്റെ സന്ദേശവും പദ്ധതികളും പ്രചരിപ്പിക്കും. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ ദിനം വിജയിപ്പിക്കണമെന്നും കുടുംബങ്ങളിലും കവലകളിലും മതസ്ഥാപനങ്ങളിലും സമ്മേളന സന്ദേശം എത്തിക്കണമെന്നും സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം മീറ്റിങ്ങിൽ നേതാക്കൾ ആഹ്വാനം ചെയ്തു. https://conference.markaz.in
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം