ധാർമിക വിദ്യാഭ്യാസം സാമൂഹിക സുസ്ഥിരതയ്ക്ക് അനിവാര്യം; കാന്തപുരം

കോഴിക്കോട്: ധാർമിക വിദ്യാഭ്യാസം സാമൂഹിക സുസ്ഥിരതയ്ക്ക് അനിവാര്യമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ജാമിഅ മദീനതുന്നൂർ ചെയർമാനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമിഅ മദീനതുന്നൂര് പഠനാരഭം അൽഫാതിഹക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്ഷം മദീനതുന്നൂറിന്റെ വിവിധ കാമ്പസുകളിൽ ഫൗണ്ടേഷന് കോഴ്സുകളിലേക്ക് അഡ്മിഷനെടുത്തവരുടെ ക്ലാസാരംഭവും മാസ്റ്റേഴ്സ് വിദ്യാര്ഥികള്ക്കുള്ള സ്വഹീഹുല് ബുഖാരി ദര്സും ഉസ്താദ് നിർവഹിച്ചു. മദീനതുന്നൂറിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതികളും നയങ്ങളും പ്രതിപാദിച്ച് ഫൗണ്ടർ ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി റെക്ടർ ടോക്ക് നിര്വഹിച്ചു. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി സ്വാഗതവും അഡ്മിനിസ്ടേറ്റർ ജലാൽ നൂറാനി നന്ദിയും പറഞ്ഞു.
വിവിധ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലത്തിന്റെ അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തളീക്കര, ഹുസൈന് ഫൈസി കൊടുവള്ളി, മുഹ് യിദ്ധീന് ബാഖവി, അലി അഹ്സനി എടക്കര, മുഹ്യുദ്ദീന് സഖാഫി തളീക്കര, മുഹ്യുദ്ദീന് സഖാഫി കാവനൂര്, അബ്ദുൽ ഖാദർ അഹ്സനി ചാപ്പനങ്ങാടി, ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി, അബൂ സ്വാലിഹ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved