മർകസ് ഹാദിയ പഠനാരംഭം പ്രൗഢമായി

മർകസ് ഹാദിയ അക്കാദമി പഠനാരംഭത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു

മർകസ് ഹാദിയ അക്കാദമി പഠനാരംഭത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു
കാരന്തൂർ: മർകസ് ഹാദിയ അക്കാദമി പഠനാരംഭം 'ബസ്മല' പ്രൗഢമായി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിദ്യാരംഭത്തിന് നേതൃത്വം നൽകി. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനികവും ആത്മീയവുമായ പുരോഗതി സമൂഹത്തിന്റെ വളർച്ചക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹാദിയ അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശറഫുദ്ദീൻ വെളിമണ്ണ അധ്യക്ഷത വഹിച്ചു. കെവി ഉമറുൽ ഫാറൂഖ്, അഡ്വ. മുഹമ്മദ് ശരീഫ്, സി പി ഉബൈദുല്ല സഖാഫി, മുഹമ്മദ് ഹനീഫ അസ്ഹരി, കെ കെ ശമീം, ശിഹാബുദ്ദീൻ, മർസൂഖ് സഅദി കാമിൽ സഖാഫി, മുഹമ്മദ് സ്വാലിഹ് ശാമിൽ ഇർഫാനി, മുഹമ്മദ് ജാബിർ സഖാഫി സംസാരിച്ചു. സയ്യിദ് ജഅ്ഫർ ഹുസൈൻ, സി അബ്ദുറസാഖ്, ശരീഫ് സഖാഫി, അസ്ലം സഖാഫി പങ്കെടുത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം