ദാറുല്‍ ഖൈറിന് തറക്കല്ലിട്ടു

പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റി കളപ്പുറത്ത് നിര്‍മിക്കുന്ന ദാറുല്‍ ഖൈറിന് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി തറക്കല്ലിടുന്നു

പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റി കളപ്പുറത്ത് നിര്‍മിക്കുന്ന ദാറുല്‍ ഖൈറിന് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി തറക്കല്ലിടുന്നു
നോളജ് സിറ്റി: പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റി നിര്‍മിച്ചു നല്കുന്ന രണ്ടാമത്തെ വീടി (ദാറുല്‍ ഖൈര്‍)ന് തറക്കല്ലിട്ടു. വീട് നിര്‍മാണത്തിന് പുറമെ തൊഴില്‍ ദാനവും പരിശീലനവും, ഭക്ഷണ വിതരണം, കരിയര്‍ ഗൈഡന്‍സ്, ജലവിതരണം, തയ്യല്‍ മെഷീന് വിതരണം തുടങ്ങിയ പ്രാദേശിക വികസന പരിപാടികളാണ് മര്‍കസ് നോളജ് സിറ്റിക്ക് കീഴില്‍ പരിസര പ്രദേശത്ത് നടപ്പാക്കുന്നത്. നേരത്തെ നിര്‍മാണം പൂര്‍ത്തീകരിച്ച ദാറുല്‍ ഖൈര്‍ കുടുംബത്തിന് സമര്‍പ്പിച്ചിരുന്നു.
കളപ്പുറത്ത് പുതുതായി നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മം മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. സാബിത്ത് അബ്ദുല്ല സഖാഫി, അഡ്വ. തന്‍വീര്‍ ഒമര്‍, ഡോ. ശംസുദ്ദീന്‍, എന്‍ജിനീയര്‍ ഫൈറൂസ് സഖാഫി ചടങ്ങില്‍ പങ്കെടുത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം