ദൗറത്തുൽ ഖുർആൻ ആത്മീയ സമ്മേളനം ഇന്ന് മർകസിൽ


കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സമ്മേളനം ഇന്ന് (ശനി) മഗ് രിബ് നിസ്കാരാനന്തരം മർകസിൽ നടക്കും.
മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ സമ്മേളനത്തിന് തുടക്കമാവും. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കെകെ അഹ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിക്കും. ഷാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തും. ഹദ്ദാദ്, ഖത്മുൽ ഖുർആൻ പാരായണം, മഹ്ളറത്തുൽ ബദ്രിയ്യ, ഒമാനൂർ ശുഹദാ അനുസ്മരണം, സമാപന പ്രാർത്ഥന എന്നിവക്ക് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും. വിപിഎം ഫൈസി വില്യാപ്പള്ളി, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, ഉമറലി സഖാഫി, അബ്ദുള്ള സഖാഫി മലയമ്മ, അബ്ദുല്ലത്തീഫ് സഖാഫി സംബന്ധിക്കും. മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും. www.youtube.com/markazonline
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം