അഹ്ദലിയ്യയും മമ്പുറം നേർച്ചയും നാളെ മർകസിൽ


കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ദിക്ർ ദുആ മജ്ലിസ് നാളെ(ആഗസ്റ്റ് 5 ശനി) മർകസിൽ നടക്കും. ഖുതുബുസ്സമാൻ സയ്യിദ് അലവി മമ്പുറം തങ്ങളുടെ ഓർമപുതുക്കി മമ്പുറം നേർച്ചയും സയ്യിദ് മുഹമ്മദ് ഖാസിം വലിയുല്ലാഹി കവരത്തി, താത്തൂർ ശുഹദാക്കൾ അനുസ്മരണവും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി അനുസ്മരണ പ്രഭാഷണം നടത്തും. ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ് ളറത്തുൽ ബദ്രിയ്യ മജ്ലിസിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, വിപിഎം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി,ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് നേതൃത്വം നൽകും. പിസി അബ്ദുല്ല ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, നൗശാദ് സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, വിടി അഹ്മദ്കുട്ടി മുസ്ലിയാർ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിക്കും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം