ഈജിപ്ത് ഔഖാഫ് - ജാമിഅ മര്കസ് സംയുക്ത ദ്വിദിന സെമിനാറിന് ഇന്ന് തുടക്കം

കോഴിക്കോട് : ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് ജാമിഅ മര്കസ് വിദ്യാര്ത്ഥികള്ക്കായി സംഘടിപ്പിക്കുന്ന രണ്ടാം ദ്വിദിന കർമശാസ്ത്ര സെമിനാർ ഇന്ന്(ബുധൻ) ആരംഭിക്കും. കര്മശാസ്ത്രത്തിലെ ആധുനികത എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ വൈകുന്നേരം അഞ്ചിന് ഈജിപ്ത് ഔഖാഫ് വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് മുഖ്താര് ജുമുഅ ഉദ്ഘാടനം ചെയ്യും. ജാമിഅ മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിക്കും. ചാൻസലർ സി മുഹമ്മദ് ഫൈസി ആശംസ നേർന്ന് സംസാരിക്കും. 'ഇസ്ലാമിക ശരീഅത്തിന്റെ പ്രായോഗികത', 'കർമശാസ്ത്ര നിയമ സംഹിത' എന്നീ വിഷയങ്ങളിൽ ഡോ. അത്വാ സന്ബാത്വി (കുല്ലിയ്യ ശരീഅ വല് ഖാനൂന് പ്രിന്സിപ്പല്, അൽ അസ്ഹർ ) ഡോ. അബ്ദുല്ല അൽ നജ്ജാർ (ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ,ഈജിപ്ത്) പ്രബന്ധമവതരിപ്പിക്കും.
സമാപന ദിനമായ നാളെ(വ്യാഴം) 'രാഷ്ട്ര നിർമാണത്തിലെ ധൈഷണിക പങ്ക്', 'സൈബർ സ്പെയ്സ്: ശരിയും തെറ്റും' എന്നീ വിഷയങ്ങളിൽ ഡോ. അഹ്മദ് ഹുസൈൻ ( കുല്ലിയ്യ ദഅവ ഇസ്ലാമിയ്യ മുൻ പ്രിൻസിപ്പൽ, അൽ അസ്ഹർ), ഡോ. സാമി ശരീഫ് (ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗ് ജനറൽ സെക്രട്ടറി) സംസാരിക്കും. സെമിനാറിനോടനുബന്ധിച്ച് ചർച്ചകളും ചോദ്യോത്തരവേദികളും നടക്കും.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved