അഹ്ദലിയ്യ ആത്മീയ സംഗമം ഇന്ന് മർകസിൽ


കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ആത്മീയ സംഗമം ഇന്ന്(ജനുവരി 6 ശനി) മർകസിൽ നടക്കും. പ്രമുഖ പണ്ഡിതനും മുദർരിസും ഗ്രന്ഥകാരനുമായിരുന്ന മമ്പീതി സുന്നി മുഹമ്മദ് കുട്ടി മുസ്ലിയാരെ സംഗമത്തിൽ അനുസ്മരിക്കും. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ വൈകുന്നേരം 6:30 ന് ആരംഭിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ്ളറത്തുൽ ബദ്രിയ്യക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നേതൃത്വം നൽകും. പി സി അബ്ദുല്ല ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, നൗശാദ് സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, വി ടി അഹ്മദ്കുട്ടി മുസ്ലിയാർ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, മുഹമ്മദലി സഖാഫി വള്ളിയാട് സംബന്ധിക്കും. തത്സമയ സംപ്രേക്ഷണം മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലിൽ കാണാം. https://www.youtube.com/markazonline
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം