അഖില കേരള പ്രബന്ധമത്സരം; ജേതാക്കളെ പ്രഖ്യാപിച്ചു കോഴിക്കോട് മെഡി. കോളജിലെ ഫെറിന്‍ അല്ഫാബിന് അസ്ലമിന് ഒന്നാം സ്ഥാനം


നോളജ് സിറ്റി: ലോക യൂനാനി ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്സ് യൂണിയനും ഇംതിബിഷും ചേര്‍ന്ന് സംഘടിപ്പിച്ച അഖില കേരള പ്രബന്ധ രചനാ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു. കോഴിക്കോട് മെഡി. കോളജിലെ ഫെറിന്‍ അല്ഫാബിന് അസ്്ലം ഒന്നാം സ്ഥാനം നേടി. മലപ്പുറം വൈദ്യരത്നം പി എസ് വാര്യര്‍ ആയുര്‍വേദ കോളജ് വിദ്യാര്‍ഥി റോബിന് വിന്‍സന്റ് രണ്ടാം സ്ഥാനവും തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി നന്ദന ശ്രീകുമാര്‍ നായര്‍ മൂന്നാം സ്ഥാനവും നേടി.
'ENHANCING HUMAN WELL-BEING: THE SIGNIFICANCE OF A HOLISTIC APPROACH IN THE MODERN ERA OF MEDICINE' എന്ന വിഷയത്തിലാണ് പ്രബന്ധരചനാ മത്സരം നടന്നത്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ (കെ യു എച്ച് എസ്) അഫിലിയേറ്റ് ചെയ്ത 250ല്‍ പരം കോളജുകളിലെ ബിരുദ- ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കാണ് പ്രബന്ധങ്ങള്‍ സമര്‍പ്പിച്ചത്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം