ജാമിഉല്‍ ഫുതൂഹിലെ ഇഫ്താറിന് ചായപ്പൊടിയുമായി മേപ്പാടിയിലെ പ്രവര്‍ത്തകരെത്തി
സോണ്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് കമ്മിറ്റികള്‍ സംയുക്തമായാണ് ചായപ്പൊടി എത്തിച്ചത്...

സോണ്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് കമ്മിറ്റികള്‍ സംയുക്തമായാണ് ചായപ്പൊടി എത്തിച്ചത്...

നോളജ് സിറ്റി: റമസാന്‍ ഒന്ന് മുതല്‍ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ഇഫ്താറിന് ആവശ്യമായ ചായപ്പൊടിയുമായി മേപ്പാടിയിലെ സുന്നി പ്രവര്‍ത്തകര്‍. വിദ്യാര്‍ഥികളും ജീവനക്കാരും ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരും സന്ദര്‍ശകരും ഉള്‍പ്പെടെ ദിനേനെ നൂറുക്കണക്കിന് വിശ്വാസികളാണ് ജാമിഉല്‍ ഫുതൂഹില്‍ ഇഫ്താറിനെത്തുന്നത്. ഇതിലേക്കാണ് മേപ്പാടി സോണ്‍ കേരള മുസ്്ലിം ജമാഅത്തും എസ് വൈ എസും സംയുക്തമായി ചായപ്പൊടി എത്തിച്ചിരിക്കുന്നത്. കേരള മുസ്്ലിം ജമാഅത്ത് മേപ്പാടി സോണ്‍ ഫിനാന്‍സ് സെക്രട്ടറി കെ വി ഇബ്റാഹീം സഖാഫി റിപ്പണ്‍, ജനറല്‍ സെക്രട്ടറി പി സി ഹനീഫ, സെക്രട്ടറി അബ്ദുല്ല ചുളിക്ക, എസ് വൈ എസ് സോണ്‍ സെക്രട്ടറി കെ നിശാദ് തുടങ്ങിയവരാണ് വിവിധ സഹകാരികളില്‍ നിന്ന് സമാഹരിച്ച ചായപ്പൊടിയുമായി ജാമിഉല്‍ ഫുതൂഹില്‍ എത്തിയത്. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അതിഥികളെ സ്വീകരിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം