റമസാനിലെ ചിന്തയും പ്രവർത്തനങ്ങളും തെളിച്ചമുള്ളതാക്കണം: സി മുഹമ്മദ് ഫൈസി

മർകസ് റമസാൻ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ഒരുക്കം സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

മർകസ് റമസാൻ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ഒരുക്കം സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: റമസാൻ കാലത്തെ വിശ്വാസിയുടെ പ്രവർത്തനങ്ങളും ചിന്തയും കൂടുതൽ തെളിച്ചമുള്ളതാക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസ് റമസാൻ ക്യാമ്പയിൻ 'ലയാലീ റമസാൻ' നോടനുബന്ധിച്ച് നടത്തിയ വരവേൽപ്പ് സംഗമം 'ഒരുക്കം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയമായ ഉണർവ്വ് കൈവരിക്കുന്നതോടൊപ്പം ചുറ്റുമുള്ളവരെ പരിഗണിക്കാനും ദീനി സംരംഭങ്ങൾക്ക് കരുത്തുപകരാനും വ്രതകാലത്ത് സാധിക്കണം. -അദ്ദേഹം പറഞ്ഞു.
കാമിൽ ഇജ്തിമാഇൽ നടന്ന സംഗമത്തിൽ അഡ്വ. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട് റമസാൻ ക്യാമ്പയിൻ പദ്ധതിയവതരിപ്പിച്ചു. അക്ബർ ബാദുഷ സഖാഫി, അബൂബക്കർ ഹാജി കിഴക്കോത്ത്, ഷമീം കെ കെ, ഹനീഫ് അസ്ഹരി സംസാരിച്ചു. കമ്യൂണിറ്റി ഇഫ്താർ അടക്കമുള്ള വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെയും മർകസ് സഹായനിധിയുടെയും പ്രഖ്യാപനവും നടത്തി. അടുത്തിടെ വിടപറഞ്ഞ മർകസ് സഹകാരികളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പ്രത്യേക പ്രാർഥനയും ചടങ്ങിൽ നടന്നു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം