സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടി മർകസ് പൂർവ്വ വിദ്യാർത്ഥി


കോഴിക്കോട്: സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ മർകസ് പൂർവ വിദ്യാർഥിക്ക് അഭിമാന നേട്ടം. പരപ്പനങ്ങാടി പുത്തരിക്കൽ പുത്തൻ വീട്ടിൽ പി വി അബ്ദുൽ ഫസൽ ആണ് റാങ്കിൻ തിളക്കത്തിനുടമ. 507-ാം റാങ്ക് നേടിയാണ് ഫസൽ പട്ടികയിൽ ഇടം നേടിയത്. കേരളത്തിൽ നിന്ന് 28-ാം റാങ്കിന് ഉടമയാണ്.
പരപ്പനങ്ങാടി തഅ്ലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് പൂർത്തിയാക്കിയ ശേഷം പൂനൂർ മർകസ് ഗാർഡനിലാണ് പഠനം നടത്തിയത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ഡൽഹി ജാമിഅ മില്ലിയ്യയിൽ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ശേഷമാണ് സിവിൽ സർവീസിലേക്ക് തിരിയുന്നത്. നാലാം ശ്രമത്തിലാണ് ഫലം കണ്ടത്.
മർകസ് ഗാർഡനിൽ നിന്നുള്ള പ്രചോദനമാണ് സിവിൽ സർവീസ് മോഹത്തിന് പിന്നിലെന്ന് ഫസൽ പറഞ്ഞു. അവിടെ നിന്ന് പരിശീലനം ലഭിച്ചിരുന്നുവെന്ന് ഫസൽ പറഞ്ഞു. പി എസ് സി ചരിത്ര വിഭാഗം അസ്സിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടി നിയമനം കാത്തിരിക്കെയാണ് സിവിൽ സർവീസ് നേട്ടം കൈയിലെത്തുന്നത്. നിലവിൽ തിരുവനന്തപുരം ഐലേൺ ഐ എ എസ് അക്കാദമിയിൽ ഹിസ്റ്ററി വിഭാഗത്തിൽ പരിശീലനം നൽകി വരികയാണ്. പുത്തൻ വീട്ടിൽ മുഹമ്മദ് ബാവ- അസ്റാബി ദമ്പതികളുടെ മകനാണ്. സഹോദരി: ഫാസില
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം