മർകസ് ബോയ്സ് സ്കൂൾ അധ്യാപകന് തേർഡ് ഓഫീസർ പദവി ലഭിച്ചു


കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഉറുദു അധ്യാപകനും അസോസിയേറ്റ് എൻ സി സി ഓഫീസറുമായ കെ വി അഹ്മദിന് തേർഡ് ഓഫീസർ പദവി ലഭിച്ചു. നാഗ്പൂർ ഓഫീസർസ് ട്രെയിനിങ് അക്കാദമിയിലെ രണ്ടുമാസം നീണ്ടുനിൽക്കുന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സർവീസ് വിഷയങ്ങളിലുള്ള എഴുത്തു പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് തേർഡ് ഓഫീസർ പദവി ലഭിച്ചത്. 30 കേരള എൻസിസി ബറ്റാലിയൻ കോഴിക്കോടിനു കീഴിലുള്ള അസോസിയേറ്റ് എൻസിസി ഓഫീസർ ആയ അഹ്മദ് നാദാപുരം കുറുവന്തേരി സ്വദേശിയാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം