ജാമിഅ മർകസ് വിർച്വൽ ടോക് സീരീസിന് തുടക്കം

ജാമിഅ മർകസ് തിയോളജി ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച വിർച്വൽ ടോക് സീരീസ്
ജാമിഅ മർകസ് തിയോളജി ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച വിർച്വൽ ടോക് സീരീസ്
കോഴിക്കോട്: ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ ആഗോള പ്രമുഖർ ജാമിഅ മർകസ് വിദ്യാർഥികളുമായി സംവദിക്കുന്ന വിർച്വൽ ടോക് സീരീസിന് തുടക്കം. അക്കാദമിക രംഗത്ത് വിദ്യാർഥികളുടെ നൈപുണ്യ വികാസം ലക്ഷ്യംവെച്ചു സംഘടിപ്പിക്കുന്ന ടോക് സീരീസിന്റെ ആദ്യ പതിപ്പിൽ ജോർദാനിലെ ഇമാം റാസി ഫിലോസഫി ചെയർ അഡ്വൈസർ ഡോ. സഈദ് ഫൂദ സംസാരിച്ചു. ഇസ്ലാമിക വിശ്വാസ സംഹിതകളുടെ കെട്ടുറപ്പ് വിളിച്ചോതുകയും അതിൽ വൈകല്യം നേരിട്ട പ്രസ്ഥാനങ്ങളെ തുറന്നുകാട്ടുകയും ചെയ്ത ടോക് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജാമിഅ ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിശിഷ്ടാതിഥിയായി. ഭാഷ, കർമശാസ്ത്രം, ചരിത്രം, സംസ്കാരം, വിശ്വാസം തുടങ്ങി വിവിധ വൈജ്ഞാനിക വിഷയങ്ങൾ പ്രമേയമാവുന്ന ടോക് സീരീസിന്റെ വരും സെഷനുകളിലും ലോക പ്രശസ്ത സുന്നി പണ്ഡിതർ വിദ്യാർഥികളുമായി സംവദിക്കും. തിയോളജി ഡിപ്പാർട്മെന്റിന് കീഴിൽ സംഘടിപ്പിച്ച ടോകിൽ മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, വകുപ്പ് മേധാവി അബ്ദുല്ല സഖാഫി മലയമ്മ, സുഹൈൽ അസ്ഹരി, ജാമിഅ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസ്ലം സഖാഫി മലയമ്മ സംബന്ധിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved