അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ; കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു


എറണാകുളം: ചേരനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളും, പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാലയും സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വിനോയ് കുമാർ ക്ലാസിന് നേതൃത്വം നൽകി. ആധുനിക കാലഘട്ടത്തിലെ ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചും കുട്ടികൾ കാലഘട്ടത്തിന് അനുസൃതമായി അപ്ഡേറ്റ് ആകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമായ അവബോധം നൽകി. AI ടെക്നോളജി വരും തലമുറയിൽ കൊണ്ടുവരാൻ പോകുന്ന അത്ഭുതകരമായ മാറ്റത്തെക്കുറിച്ചും വായനയുടെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ മുഹ്സിൻ അലി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം