ജാമിഉല്‍ ഫുതുഹിലെ ഹള്റ ആത്മീയ സംഗമം ഇന്ന്


നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ എല്ലാ അറബി മാസവും അവസാനത്തെ വെള്ളിയാഴ്ച്ച നടന്നു വരാറുള്ള ഹള്റത്തുല്‍ ഫുതൂഹ് ആത്മീയ സംഗമം നാളെ മഗ്രിബ് നിസ്കാരാനന്തരം നടക്കും. രോഗ ശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് വിശ്വാസികള്‍ സംബന്ധിക്കാറുണ്ട്. ഹള്റയില്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തും.
വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളും ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്റയില്‍ പാരായണം ചെയ്യപ്പെടുന്നത്. പ്രസ്തുത മജ്ലിസിന് സയ്യിദ് ശാഫി ബാഅലവി, സി.പി ശാഫി സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും.
പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തിലാണ് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്.മജ്ലിസില്‍ വിര്‍ദുല്ലത്വീഫും,ഹദ്ദാദ് റാത്തീബ് പാരായണവും തബറുക് വിതരണവും നടക്കും.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, അലിക്കുഞ്ഞി മുസ്ലിയാര്, ഹാഫിള് ശമീര്‍ അസ്ഹരി, ഹംസ മുസ്ലിയാര്,
മുഹിയുദ്ദീന് ബുഖാരി, സജീര്‍ ബുഖാരി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും. ജാമിഉൽ ഫുതൂഹ് ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിൽ തത്സമയ സംപ്രേക്ഷണം ലഭിക്കും. https://www.youtube.com/@jamiulfutuh
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം