ഷാർജ മർകസിൽ സമ്മർ ക്യാമ്പ് ബുധനാഴ്ച മുതൽ

ഷാർജ : വിദ്യാർത്ഥികൾക്ക് വേണ്ടി വേനൽ അവധിക്കാലത്ത് ഷാർജ മർകസിൽ സംഘടിപ്പിക്കപ്പെടുന്ന വെക്കേഷൻ ക്യാമ്പ് ബുധനാഴ്ച്ച ആരംഭിക്കുന്നു. പത്തു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പുകളാണ് സംഘടിപ്പിക്കപ്പെടുന്നത്. കൂൾ മാത് സ് , സ്റ്റാൻഡേർഡ് ഇംഗ്ലീഷ്, കോഡിങ് &റോബോട്ടിക്സ്, ഖുർആൻ മധുരം, കൗമാരവും മാനസികാരോഗ്യവും, ഇസ്ലാമിക് ജീവിത ശൈലി പരിശീലനം, ഫൺ & ഫിറ്റ്നസ്, കരിയർ മാപ്പിംഗ് തുടങ്ങി വ്യത്യസ്ത വിഷയളിലായി പഠനവും പഠനാനുബന്ധ പ്രവർത്തനങ്ങളുമോടൊപ്പം വ്യക്തിത്വ വികാസം സാധ്യമാക്കുന്ന വിവിധ പരിശീലനങ്ങളും ക്യാമ്പിൽ ഒരുക്കിയിരിക്കുന്നു. 8 വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം നൽകപ്പെടുന്നത്.കൂടാതെ സമ്മർ ഹോളിഡേ മദ്രസ , ആക്സെന്റ് ട്രെയിനിങ്, ലാംഗ്വേജ് വർക്ക് ഷോപ് , റെമീഡിയൽ കോച്ചിങ് , പാരന്റിങ് , പ്രീമരിറ്റൽ വർക്ക് ഷോപ്പ് തുടങ്ങിയ പരിപാടികളും ഓഫ്ലൈൻ , ഹൈബ്രിഡ് മോഡിൽ സെന്ററിൽ നടക്കുമെന്ന് സെന്റർ ഡയറക്ടർ ഷാഫി നൂറാനി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0547957296 എന്ന നമ്പറിൽ ബന്ധപ്പെടുക.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved