മർകസ് ആർ സി എഫ് ഐ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു

മർകസ് ആർ സി എഫ് ഐ ഭിന്നശേഷി സംഗമം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
മർകസ് ആർ സി എഫ് ഐ ഭിന്നശേഷി സംഗമം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മർകസ് സാമൂഹ്യക്ഷേമ മിഷൻ ആർ സി എഫ് ഐയുടെ ഭിന്നശേഷി വിദ്യാർഥി ഉന്നമന സ്കോളർഷിപ്പ് ഗുണഭോക്താക്കളുടെ വാർഷിക സംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ലധികം ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ആർ സി എഫ് ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
ഭിന്നശേഷി വിദ്യാർഥികളുടെ പഠന സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയിൽ നിലവിൽ മുന്നൂറോളം ഗുണഭോക്താക്കളുണ്ട്. പ്രാഥമിക പഠനം മുതൽ ഉന്നത വിദ്യാഭ്യാസമടക്കം ഉറപ്പുവരുത്തുന്ന പദ്ധതിയിലൂടെ നിരവധി വിദ്യാർഥികൾ പ്രൊഫഷണൽ പഠനം പൂർത്തീകരിക്കുകയും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പോടെ ഗവേഷണ പഠനം നടത്തുന്നുമുണ്ട്. മതപഠനത്തിലും അധ്യാപന മേഖലയിലും സംരംഭകത്വ രംഗത്തും മികവ് പുലർത്തിയവരും ഗുണഭോക്താക്കൾക്കിടയിലുണ്ട്. വിദ്യാർഥികളുടെ പുരോഗതി വിലയിരുത്തുന്നതും സർഗാത്മകവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനുമാണ് വാർഷിക സംഗമങ്ങൾ നടത്തുന്നത്. ചടങ്ങിൽ ഷമീം കെ കെ, അക്ബർ ബാദുഷ സഖാഫി, സ്വാദിഖ് നൂറാനി വെളിമണ്ണ, നൗഫൽ പെരുമണ്ണ, ജൗഹർ കുന്ദമംഗലം സംസാരിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved