ത്വയ്ബ മോഡൽ അക്കാദമിക്ക് തറക്കല്ലിട്ടു

ത്വയ്ബ മോഡൽ അക്കാദമിയുടെ തറക്കല്ലിടൽ കർമം ത്വയ്ബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി നിർവഹിക്കുന്നു.

ത്വയ്ബ മോഡൽ അക്കാദമിയുടെ തറക്കല്ലിടൽ കർമം ത്വയ്ബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി നിർവഹിക്കുന്നു.
കൊൽക്കത്ത: പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ത്വയ്ബ ഗാർഡൻ്റെ പതിനേഴാമത്തെ സ്ഥാപനമായ ത്വയ്ബ മോഡൽ അക്കാദമിയുടെ തറക്കല്ലിടൽ കർമം റായ്ഗഞ്ചിൽ ത്വയ്ബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി നിർവഹിച്ചു. ഇംഗ്ലീഷ് മീഡിയം സ്കൂൾ, പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം, സ്ത്രീകളുടെ കൈത്തൊഴിൽ പരിശീലന കേന്ദ്രം എന്നിവയാണ് അക്കാദമിയിലൂടെ ലക്ഷ്യമിടുന്നത്. ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന നോർപ്പൂർ പ്രദേശത്തെ വിദ്യാർഥികൾക്കും സ്ത്രീകൾക്കും അറിവിൻ്റെയും ശാക്തീകരണത്തിൻ്റെയും പുതിയ വാതിലുകൾ തുറക്കാൻ മോഡൽ അക്കാദമിയിലൂടെ സാധ്യമാകുമെന്ന് സുഹൈറുദ്ദീൻ നൂറാനി പറഞ്ഞു. പൊർദാൻ ലത്വീഫ് അലി, മൗലാന സുബാനി റസാ, മൗലാന ശംസുദ്ദീൻ, തൊയ്മൂർ അലി, ദിറാർ രാജക് അലി, നവാസ് ശരീഫ് സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം