ബദ്റുല്‍ കുബ്റാ: സേവന സജ്ജരായി 1001 വളണ്ടിയര്‍മാര്‍

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളന വളണ്ടിയര്‍ മീറ്റ് ബി സി ലുഖ്മാന് ഹാജി ഉദ്ഘാടനം ചെയ്യുന്നു

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളന വളണ്ടിയര്‍ മീറ്റ് ബി സി ലുഖ്മാന് ഹാജി ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ റമസാന്‍ 17ാം രാവില്‍ നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ വിജയത്തിന് സേവന സജ്ജരായി 1001 അംഗ വളണ്ടിയര്‍മാര്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഗ്രാന്‍ഡ് ഇഫ്താര്‍ ഉള്‍പ്പെടെയുള്ളവക്ക് എത്തുന്ന 25,000ല്‍ പരം വിശ്വാസികള്‍ക്കാണ് ഇത്തവണ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. മാര്‍ച്ച് 17ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തിന് എത്തുന്ന സ്വദേശികളും വിദേശികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായ വിശ്വാസികളെ സ്വീകരിക്കാന്‍ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. വിവിധ ഉപസമിതികളുടെ പ്രഖ്യാപനവും കൂടിയാലോചനകളും പദ്ധതി അവതരണവും നടന്നു.
വളണ്ടിയര്‍ മീറ്റില്‍ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ബി സി ലുഖ്മാന് ഹാജി ഉദ്ഘാടനം ചെയ്തു. നാസര്‍ സഖാഫി പൂനൂര്, അഡ്വ. തന്‍വീര്‍ ഉമര്‍, അബ്ദുല്ല മാതോലം, ഉനൈസ് സഖാഫി കാന്തപുരം, ജാഫര്‍ എലിക്കാട് സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം