ജാമിഅഃ മർകസ്: വാർഷിക പരീക്ഷ ഫലപ്രഖ്യാപനം നാളെ

കോഴിക്കോട്: ജാമിഅഃ മർകസ് കുല്ലിയ്യകളിലെ 2024-25 വർഷത്തെ വാർഷിക പരീക്ഷ ഫലം നാളെ(ഞായർ) പ്രഖ്യാപിക്കും. രാവിലെ 9 മണിക്ക് ചാൻസിലർ സി മുഹമ്മദ് ഫൈസി ജാമിഅ മർകസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ഫലപ്രഖ്യാപനം നടത്തും. ജാമിഅഃ മർകസിന് കീഴിൽ പ്രവർത്തിക്കുന്ന തഖസ്സുസ്സ് -ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീൻ -തഫ്സീർ, കുല്ലിയ്യ ഉസ്വൂലുദ്ദീൻ- ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇൽമുൽ ഇദാറഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇൽമുന്നഫ്സ്, കുല്ലിയ്യ ലുഗ അറബിയ്യഃ, സാനവിയ്യ ഉറുദു, സാനവിയ്യ എന്നീ വിഭാഗങ്ങളിൽ നടന്ന വാർഷിക പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. പ്രഖ്യാപന ചടങ്ങിൽ പ്രോ-ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡെപ്യൂട്ടി രജിസ്ട്രാർ പറവൂർ കുഞ്ഞി മുഹമ്മദ് സഖാഫി, ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സാമിനേഷൻ സുഹൈൽ അസ്ഹരി സംബന്ധിക്കും. പ്രഖ്യാപനത്തിന് ശേഷം രാവിലെ 10 മണിയോടെ www.jamiamarkaz.in വെബ്സൈറ്റിൽ ഫലം ലഭ്യമാകുമെന്ന് കൺട്രോളർ ഓഫ് എക്സാമിനേഷൻ അറിയിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved