മർകസ് സ്ഥാപകദിനം ആചരിച്ചു

മർകസ് സ്ഥാപക ദിനാചരണത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പതാകയുയർത്തുന്നു
മർകസ് സ്ഥാപക ദിനാചരണത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പതാകയുയർത്തുന്നു
കോഴിക്കോട്: വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന മർകസിന്റെ 48-ാമത് സ്ഥാപക ദിനാചരണം പ്രൗഢമായി. കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടന്ന പതാകയുയർത്തലിന് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. മർകസിലൂടെ ജീവിതത്തിന്റെ മാർഗരേഖ തയ്യാറാക്കിയ അനവധി ജനങ്ങളുടെ സന്തോഷത്തിന്റെ ആഘോഷമാണ് മർകസ് ദിനാചരണങ്ങൾ എന്നും കൂടുതൽ ഉത്സാഹത്തോടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് മർകസ് കുടുംബം ലക്ഷ്യമിടുന്നതെന്നും ഉസ്താദ് സന്ദേശത്തിൽ പറഞ്ഞു.
മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി സന്ദേശം നൽകി. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. കൽത്തറ അബ്ദുൽഖാദിർ മദനി, ജീവനക്കാർ, വിദ്യാർഥികൾ സംബന്ധിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved