മർകസ് ത്വയ്ബ ഗാർഡൻ മണിപ്പൂർ ക്യാമ്പസ് നിർമാണമാരംഭിച്ചു

മർകസ് ത്വയ്ബ ഗാർഡൻ മണിപ്പൂർ ക്യാമ്പസ് തറക്കല്ലിടൽ ചടങ്ങിന് സുഹൈറുദ്ദീൻ നൂറാനി നേതൃത്വം നൽകുന്നു.
മർകസ് ത്വയ്ബ ഗാർഡൻ മണിപ്പൂർ ക്യാമ്പസ് തറക്കല്ലിടൽ ചടങ്ങിന് സുഹൈറുദ്ദീൻ നൂറാനി നേതൃത്വം നൽകുന്നു.
കോഴിക്കോട്: 50-ാം വാർഷിക ദേശീയ പദ്ധതികളുടെ ഭാഗമായി ഗ്രാമീണ വികസനം ലക്ഷ്യമിട്ട് മണിപ്പൂരിൽ ഇന്റഗ്രേറ്റഡ് ക്യാമ്പസിന് തുടക്കമിട്ട് മർകസ്. പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ത്വയ്ബ ഗാർഡനുകീഴിലാണ് മണിപ്പൂരിലെ തൗബാൽ ജില്ലയിലെ വാങ്ജിങിൽ പുതിയ ക്യാമ്പസ് നിർമാണം ആരംഭിച്ചത്. മണിപൂരിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള പൗര പ്രമുഖരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ത്വയ്ബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി തറക്കല്ലിടൽ ചടങ്ങിന് നേതൃത്വം നൽകി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പബ്ലിക് സ്കൂൾ, കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, നൈപുണി പരിശീലന കേന്ദ്രം, ഖുർആൻ അക്കാദമി, സ്ത്രീവിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയവയാണ് ആരംഭിക്കുന്നത്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായി വളരെ പിന്നാക്കം നിൽക്കുന്ന മണിപ്പൂരി ഗ്രാമീണ ന്യൂനപക്ഷ ജനതക്കിടയിൽ 2009 കാലഘട്ടങ്ങളിൽ തന്നെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും കൾച്ചറൽ സെന്റർ നിർമാണങ്ങളുമായി മർകസ് സജീവമാണ്. പ്രാഥമിക പഠനങ്ങൾക്ക് ശേഷം വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളിൽ മണിപ്പൂരി വിദ്യാർഥികൾക്ക് ഉന്നതപഠനം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ അനുയോജ്യമായ ഭൂമി ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇവിടെ വിപുലമായ പദ്ധതികൾ ആരംഭിക്കാൻ സാധിക്കാതിരുന്നത്. പ്രദേശവാസികൾ സൗജന്യമായി നൽകിയ ഭൂമിയിലാണ് ഇപ്പോൾ നിർമാണം ആരംഭിക്കുന്നത്. തൗബാൽ ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ മണിപ്പൂരിലേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷ ജനതയുടെ സാമൂഹിക ഉന്നമനത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് മർകസ് പ്രത്യാശിക്കുന്നത്.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...