സീക്യു 'പ്ലാന്റ് ദി പ്ലാനറ്റ്': വനം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സീക്യു പ്രീസ്കൂൾ നെറ്റ്വർക്ക് നടത്തുന്ന പ്ലാന്റ് ദി പ്ലാനറ്റ് പദ്ധതി കേരള പരിസ്ഥിതി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സീക്യു പ്രീസ്കൂൾ നെറ്റ്വർക്ക് നടത്തുന്ന പ്ലാന്റ് ദി പ്ലാനറ്റ് പദ്ധതി കേരള പരിസ്ഥിതി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീക്യു പ്രീസ്കൂൾ നെറ്റ്വർക്ക് നടത്തുന്ന പ്ലാന്റ് ദി പ്ലാനറ്റ് പദ്ധതി കേരള പരിസ്ഥിതി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 15,000 വൃക്ഷത്തൈകൾ നട്ട് മൂന്നുവർഷം പരിപാലിക്കുന്ന പദ്ധതിയിൽ ഇന്ത്യയിലേയും മൂന്ന് വിദേശരാജ്യങ്ങളിലേയും 152 സ്കൂളുകളിലെ വിദ്യാർഥികൾ ഭാഗമാകും. വൃക്ഷത്തൈക്ക് പേരു നൽകി ചെടിയുടെ വളർച്ച ഘട്ടങ്ങളെ നിരീക്ഷിച്ചും സംരക്ഷിച്ചും പോറ്റി വളർത്തുന്നതാണ് പദ്ധതി. ഓരോ വിദ്യാർഥിയുടെയും വൃക്ഷങ്ങൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമാവുന്നത് വഴി പഠനകാലത്തുടനീളം ഇത് സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനാവും. പദ്ധതിയുടെ സോണൽ ഉദ്ഘാടനങ്ങൾ കർണാടകയിൽ സ്പീക്കർ യു ടി ഖാദറും ലക്ഷദ്വീപിൽ അഗ്രികൾച്ചർ അഡ്മിനിസ്ട്രേഷൻ വകുപ്പ് ഡയറക്ടർ ബുസർ ജംഹറും നിർവഹിക്കും. വിവിധ സ്കൂളുകളിൽ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ പദ്ധതിയുടെ ഭാഗമാകും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം