ബിരുദ വിദ്യാർഥികൾക്കായുള്ള സമ്മർ ഇന്റേൺഷിപ്പ്: ജാമിഅ മദീനത്തുന്നൂർ വിദ്യാർഥിക്ക് യോഗ്യത
ബി എ സോഷ്യോളജി അവസാന വർഷ വിദ്യാർഥി മുഹമ്മദ് അലി എരിമയൂരിനാണ് അവസരം ലഭിച്ചത്....

ബി എ സോഷ്യോളജി അവസാന വർഷ വിദ്യാർഥി മുഹമ്മദ് അലി എരിമയൂരിനാണ് അവസരം ലഭിച്ചത്....

മർകസ് ഗാർഡൻ: ഡൽഹി യൂണിവേഴ്സിറ്റിയും ഹിസ്റ്റോറിയോ ലോഗസും ചേർന്ന് ബിരുദ വിദ്യാർഥികൾക്കായി നടത്തുന്ന സമ്മർ ഇന്റേൺഷിപ്പിൽ ജാമിഅ മദീനത്തുന്നൂർ വിദ്യാർഥി യോഗ്യത നേടി. ബി എ സോഷ്യോളജി അവസാന വർഷ വിദ്യാർഥി മുഹമ്മദ് അലി എരിമയൂരിനാണ് അവസരം ലഭിച്ചത്.
മൂന്ന് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പ് കേന്ദ്രീകരിച്ചിരിക്കുന്നത് ക്വാളിറ്റിയേറ്റീവ് റിസർച്ച്, കോൺടെന്റ് ക്രിയേഷൻ എന്നിവയിലാണ്. ഇന്ത്യൻ ഹിസ്റ്ററിയിലെ പ്രമുഖ അക്കാദമിക്കുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്റേൺഷിപ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ ആലത്തൂർ അബൂബക്കർ ദാരിമി-റംലത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ് അലി. ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ റെക്ടർ ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം