ഉന്നത വിജയികളെ അനുമോദിച്ചു

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് അഡ്വ. പിടിഎ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് അഡ്വ. പിടിഎ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: നീറ്റ്, എസ് എസ് എൽ സി, എൻ എം എം എസ്, യു എസ് എസ് തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദിച്ചു. ചടങ്ങ് അഡ്വ. പിടിഎ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മർകസ് പൂർവ വിദ്യാർഥിയുമായ ജുനൈദ് കൈപ്പാണി ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റ് ശമീം കെ കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം മൂസക്കോയ, ഉനൈസ് മുഹമ്മദ്, പി അബ്ദുൽ നാസർ, അബ്ദുൽ ജലീൽ എ.പി, അബൂബക്കർ പി.കെ, ഹാഷിദ് കെ, സി പി ഫസൽ അമീൻ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും ഹബീബ് എം.എം നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം