അക്ഷരോന്നതി; ഗോത്ര ഗ്രന്ഥാലയങ്ങള്‍ക്ക് പുസ്തകങ്ങള്‍ കൈമാറി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍
വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ പദ്ധതി നടപ്പാക്കുന്നത്...
മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ നടത്തുന്ന 'അക്ഷരോന്നതി' പദ്ധതി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു
Markaz Live News
July 04, 2025
Updated
വെള്ളമുണ്ട: 'അക്ഷരോന്നതി' പദ്ധതിയുടെ ഭാഗമായി മര്‍കസ് ലോ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗോത്ര ഗ്രന്ഥാലയങ്ങള്‍ക്കായി നല്കുന്ന പുസ്തകങ്ങള്‍ കൈമാറി. വയനാട് ജില്ലാ പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് മര്‍കസ് ലോ കോളജ് ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി നടത്തുന്ന വിവിധങ്ങളായ പദ്ധതികളുടെ ഭാഗമായാണ് പുസ്തക കൈമാറ്റം സംഘടിപ്പിച്ചത്.
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഇബ്റാഹീം മുണ്ടക്കല്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്‍ സെക്രട്ടറി പി.ടി. സുഭാഷ് മര്‍കസ് ലോ കോളേജിനുള്ള പ്രശംസപത്രം കൈമാറി.
എം. മണികണ്ഠന്, എം. സുധാകരന്, മിഥുന് മുണ്ടക്കല്‍, ഗോകുല്‍ കെ,വി. കെ ശ്രീധരന്, എം.ജെ ത്രേസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഹമ്മദ് സ്വാലിഹ് സ്വാഗതവും സ്വാഹിബ നന്ദിയും പറഞ്ഞു.